Thursday 25 December 2014

CPTA M EETING January 2015

  ക്ലാസ് പി .ടി .എ .മീറ്റിംഗ് 08.01.2015 വ്യാഴാഴ്ച  ഉച്ച യ്ക്ക് 3 മണിക്ക് സ്കൂള്‍ ഹാളില്‍ വെച്ച് ചേരുന്നു .എല്ലാ രക്ഷിതാക്കളും പങ്കെടുക്കണമെന്ന് അഭ്യ൪ഥിക്കുന്നു .
    അജണ്ട:
 1  മൂല്യനി൪ണ്ണയ അവലോകനം
 2  ഗണിതസഹവാസക്യാമ്പ്
 3  പഠനയാത്ര





















Happy New Year 2015

എല്ലാവ൪ക്കും  പുതുവത്സരാശംസകള്‍

Sunday 14 December 2014

സാക്ഷരം പ്രഖ്യാപനം 5/12/2014

          പനങ്ങാട്G. U.P.സ്കൂളില്‍ സാക്ഷരം വിജയകരമായി പര്യവസാനിച്ചു .5/12/2014 വെള്ളിയാഴ്ച വാ൪ഡ് മെമ്പറുടെ അഭാവത്തില്‍ MPTA പ്രസിഡണ്ട് ശ്രീമതി B.ലക്ഷ്മി ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്ററ൪ ശ്രീ.കെ. പി. അശോക൯ സാക്ഷരം പ്രഖ്യാപനം നടത്തി.   SRG കണ്‍വീന൪ ശ്രീമതി രമണി ടീച്ച൪ സാക്ഷരം കൈയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു.കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.സീനിയ൪ അസിസ്ററന്‍റ് ശ്രീമതി ജ്യോതി. P.U. നന്ദി പറ‍ഞ്ഞു.



സബ് ജില്ലാ കലോത്സവം

ഹൊസ്ദു൪ഗ് സബ് ജില്ലാ കലോത്സവത്തില്‍ യു.പി.വിഭാഗം നാടോടിനൃത്തത്തില്‍ A Grade      നേടിയ ദിവ്യശ്രീ. പി.

Tuesday 18 November 2014

രക്ഷാക൪തൃസംഗമം -2014

      CLEAN SCHOOL -SMART CHILDREN
     ശിശുസൗഹൃദവിദ്യാലയം
     എന്നീ മുദ്രാവാക്യങ്ങള്‍ ഉയ൪ത്തി രക്ഷിതാക്കളെ സംഘടിപ്പിച്ച് ബോധവല്‍കരണക്ലാസ് നടത്തി.മടിക്കൈ പ‍ഞ്ചായത്ത് ​​​​അംഗം  ശ്രീമതി കമലം ഉദ്ഘാടനം ചെയ്തു.കെ.വി.രമണിടീച്ച൪ ക്ളാസ്സ്  കൈകാര്യം ചെയ്തു. SMC ചെയ൪മാ൯ ശ്രീ.രമേശ൯ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്ററ൪  കെ.പി.അശോക൯ സ്വാഗതവും ജ്യോതിടീച്ച൪ നന്ദിയും പറഞ്ഞു.

നവംബ൪-14 ശിശുദിനം

      നവംബ൪ 14 ശിശുദിനം വിപുലമായി ആഘോഷിച്ചു. രാവിലെ പ്രത്യേക അസംബ്ളി ചേ൪ന്നു.   ചാച്ചാജി അനുസ്മരണം നടത്തി. ഗാന്ധിതൊപ്പി ധരിച്ച് ഘോഷയാത്ര നടത്തി.       
ചിത്രരചനാമത്സരം-ജലച്ചായം-സംഘടിപ്പിച്ചു.
        സാക്ഷരം സാഹിത്യസമാജം നടത്തി. അശ്വി൯,കെ.,അശ്വി൯ബാല൯ എന്നിവ൪ നേതൃത്വം നല്‍കി.

Monday 27 October 2014

സഹവാസക്യാംപ് സമാപിച്ചു.

           നാട൯പാട്ടിന്റെ താളത്തിനൊപ്പം ആടിയും പാടിയും ഒരു ദിവസം. കളിയും കാര്യവും ചിരിയും ചിന്തയും കോ൪ത്തിണക്കി സാക്ഷരം ക്യാംപ് സമാപിച്ചു.ഷൈജുമാഷിന്റെ കഥകളും നാട൯പാട്ടുകളും കുട്ടികളെ ഏറെ ആക൪ഷിച്ചു.
             ക്യാംപ്  ഷൈജുമാഷ് ഉത്ഘാടനം ചെയ്തു.സ്കൂള്‍ HM അശോക൯മാഷ് അധ്യക്ഷനായി.S.A.L.P.സ്കൂള്‍HM ലക്ഷ്മിടീച്ച൪ ആശംസ അ൪പ്പിച്ചു.
            അധ്യാപകരായ K.V.രമണി, ജ്യോതി .P.U.ഗഫൂ൪ ,ഭാനു ,ജയശ്രീ എന്നിവ൪ നേതൃത്വം  നല്‍കി .

ഷൈജുമാഷും കുട്ടികളും






സാക്ഷരം 2014.സഹവാസക്യാംപ്-ഉണ൪ത്ത്-






Wednesday 22 October 2014

സാക്ഷരം 2014 ഉണര്‍ത്ത് ക്യാംപ് oct-21 രാവിലെ മുതല്‍

സാക്ഷരം സര്‍ഗാത്മകക്യാംപ്- ഉണര്‍ത്ത് -oct-21 ന് ഷൈജുമാഷ് ഉത്ഘാടനം ചെയ്യും. P.T.A.പ്രസിഡണ്ട് അധ്യക്ഷത വഹി ക്കും .S.A.L.P.S ലെ കുട്ടികളും ക്യാംപില്‍ പങ്കെടുക്കും

October 2 ഗാന്ധിജയന്തി

 ഈ വര്‍ഷത്തെ ഗാന്ധിജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ  അസംബ്ളിയില്‍ ഹെഡ്മാസ്ററര്‍ ഗാന്ധിജിയെ അനുസ്മരിച്ച് പ്രഭാഷണം നടത്തി.സ്കൂള്‍ ലീഡര്‍ നിതിന്‍, അനുശ്റ‍‍ീ ,നന്ദന തുടങ്ങിയവര്‍ ഗാന്ധിജിയെ അനുസ്മരിച്ചു.

Friday 19 September 2014

Wednesday 10 September 2014

സാക്ഷരം _'കാഴ്ച'പ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.http://hosdurgaeo123.blogspot.in/2014/09/blog-post_75.html


Sunday 7 September 2014

SEPTEMBER-5 അധ്യാപകദിനം

കുട്ടികളുടെ ഹൃദയം കീഴടക്കി പ്രധാനമന്ത്രി.................. പ്രധാനമന്ത്രിയുടെ     അധ്യാപകദിനസന്ദേശം സ്കൂളിലെ  കുട്ടികള്‍ P.T.A.പ്രസിഡന്റ് രമേശന്റെ വീട്ടില്‍ നിന്നും ടെലിവിഷനിലൂടെ  കാണുന്നു.



Saturday 6 September 2014

ഓണാഘോഷം

           ഈ വ൪ഷത്തെ ഓണാഘോഷം 5-9-14-ന് വിവിധ പരിപാടികളോടെ  ആഘോഷിച്ചു.

പൂക്കളമത്സരം,ഓണപ്പാട്ട്,ചാക്ക്റെയ്സ്,കസേരകളി ഏന്നീ മത്സരങ്ങള്‍ അരങ്ങേറി. തുട൪ന്ന് വിഭവസമൃദ്ധമായ ഓണസദ്യ.കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.[കൂടുതല്‍ ചിത്രങ്ങള്‍ക്ക് GALLERY നോക്കുക]

Thursday 4 September 2014

Teachers day ...... Wishes ....



ഈ കഥ ഒന്ന് വായിച്ചു നോക്കൂ............

അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''.  

 ​             ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!

തുടര്‍ന്നു വായിക്കുവാന്‍............ ഇവിടെ ക്ലിക്കു ചെയ്യുക...
(Posted by: Vijayan V K, MT, ITSchool Project, Ksd )

Tuesday 2 September 2014

സ്കൂള്‍ ബ്ളോഗ് ഉത്ഘാടനം

പനങ്ങാട്G.U.P.S.ന്റെ ബ്ളോഗ് 28.8.2014 ന് ഹെഡ് മാസ്റ്റ൪ ശ്രീ.കെ.പി.അശോകന്‍മാസ്റ്റ൪ ഉത്ഘാടനം ചെയ്തു.

ക്വിസ്

അക്ഷരമുറ്റംക്വിസ്, ഗണിതക്വിസ് വിജയി-അനുശ്രി.എ.വി.

യുറീക്ക

യുറീക്ക വിജ്ഞാനോത്സവം സ്കൂലള്‍ തല വിജയികള്‍

Saturday 23 August 2014


INDEPENDANCE DAY  

വാ൪ഡ് മെമ്പ൪  ഉത്തമ൯ സംസാരിക്കുന്നു



INDEPENDANCE DAY

ആഗസ്ത് 15


SAKSHARAM


SAKSHARAM

സാക്ഷരം തുടങ്ങി


പരിസ്ഥിതിദിനം JUNE 5


ഹോസ്ദുര്‍ഗ്ഗ് സബ്‌ജില്ലയിലെ BLEND പരിശീലനം പൂര്‍ത്തിയായി




ഹോസ്ദുര്‍ഗ്ഗ്  GHSS ല്‍ നടന്ന  പരിശീലന ക്ലാസ്സില്‍, DIET പ്രിന്‍സിപ്പാള്‍ ശ്രീ. പി. വി. കൃഷ്ണകുമാര്‍ സംസാരിക്കുന്നു.

Saturday 2 August 2014

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ്

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 10.  സര്‍ക്കുലറിന്  ഇവിടെ ക്ലിക്ക് ചെയ്യുക

                           --Vijayan V. K, MT, ITSchool, Kasaragod

Saturday 19 July 2014

Fwd: BLEND_ Second batch Hosdurg





 BLEND പരിശീലനത്തിന്റെ ഹോസ്ദുര്‍ഗ് സബ്‌ജില്ലയിലെ രണ്ടാമത്തെ ബാച്ചിന്റെ ഉല്‍ഘാടനം ഹോസ്ദുര്‍ഗ്ഗ് ഗവഃ ഹൈസ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ. പ്രേമരാജന്‍ നിര്‍വ്വഹിക്കുന്നു. ( 18/07/2014 )